സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ കേരളപഠന കോൺഗ്രസിന്റെ കരടുരേഖ ഉൾപ്പെടുത്തിയ പുസ്‌തകത്തിന്റെ പുറച്ചട്ടയിലാണ് നിരോധിക്കപ്പെട്ട കരിമണൽ കമ്പനികളായ കേരള റെയർ എർത്ത്‌സ് ആന്റ് മിനറൽ ലിമിറ്റഡ്, കൊച്ചിൻ മിനറൽസ് റൂടൈൽ ലിമിറ്റഡ് എന്നീ കമ്പനികളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വി.എം.സുധീരൻ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എം നടത്തുന്ന ഇരട്ടത്താപ്പാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ പരസ്യം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും, അവരുടെ യാതൊരു സമ്മർദ്ദങ്ങൾക്കും പാർട്ടി വഴങ്ങില്ലെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മറുപുറംഃ പാർട്ടിയുടെ മറുപടി അടിപൊളിയായി. ഇതേതാണ്ട് മട്ടാഞ്ചേരി സരസൂന്റെ വീട്ടിൽ രാത്രിയിൽ തലയിൽ മുണ്ടുമിട്ട് കയറി കാര്യം നടത്തിയശേഷം, നേരം വെളുത്തപ്പോൾ പറയുന്ന വീമ്പുപോലുണ്ടല്ലോ…, അല്ലെങ്കിൽ ചട്ടുകാലി പെണ്ണിനെ കെട്ടാൻ പറ്റില്ല പക്ഷെ അവളുടെ സ്‌ത്രീധനം വേണം എന്നതുപോലെയും ആകും ഇത്.
യുക്തി പറഞ്ഞോളൂ, പക്ഷെ മുട്ടായുക്തി പറയരുതേ…എന്തുപറഞ്ഞാലും കേരളത്തിനുവേണ്ടിയൊരു പഠനകോൺഗ്രസെങ്കിലും നടത്തുന്ന പാർട്ടിയല്ലേ… അതിന്റെ മാന്യതയെങ്കിലും കാണിക്കൂ..
Generated from archived content: news2_dec14_05.html