ടി.എം.ജേക്കബിന്റെ ഈ പോക്ക് വകവച്ചു കൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുന്നറിയിപ്പ് നല്‌കി. ഉമ്മൻചാണ്ടി രാജിവയ്‌ക്കണം എന്ന ജേക്കബിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജേക്കബിനെയും പിളളയേയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ തെറ്റൊന്നും താൻ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറംഃ അതുതന്നെയാണ് മുഖ്യാ ജേക്കബ്‌സാറും പറയുന്നേ, യുഡിഎഫ് എന്ന സാധനത്തിന്റെ അകത്ത് ‘കമാ’ന്ന് ഒരക്ഷരം പറയാതെയല്ലേ പാവം പിടിച്ച രണ്ടുപോരെ വഴിയാധാരമാക്കിയത്. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ ഉമ്മനേ, തന്നുടെ പഴയ കൂട്ടുകാർ. കിട്ടുന്ന ഒരവസരവും ജേക്കബും ബാലകൃഷ്‌ണപിളളയും വിട്ടുകളയില്ല. പാരയെങ്കിൽ പാര, മുളെളങ്കിൽ മുളള് ഒരു കുത്ത് തരാതിരിക്കില്ല ഈ മാലാഖമാർ….
Generated from archived content: news2_dec13.html