ആന്റണി സർക്കാർ ചപ്പാത്തിയാണ് കൊടുത്തതെങ്കിൽ ഉമ്മൻചാണ്ടി സർക്കാർ ദോശയാണ് നല്‌കുന്നതെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. രണ്ടും പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരമാണ്. ഐസ്‌ക്രീം കേസിൽ സർക്കാർ ഒരു വീഴ്‌ചയും കാട്ടിയിട്ടില്ലെന്നും കെ.എം.മാണി പറഞ്ഞു.
മറുപുറംഃ- ആന്റണി ചപ്പാത്തി നല്‌കി, ഉമ്മൻ ദോശ നല്‌കുന്നു. ഇതിനിടയിൽ കുഞ്ഞാലി ഐസ്‌ക്രീം നല്‌കി ജനത്തിന് കൊളസ്‌ട്രോൾ കൂട്ടി. ഇനി മാണിസാർ ജിലേബിയോ മറ്റോ നല്‌കുമോ…പ്രിയപ്പെട്ട മാണിസാറെ, ദോശയും ചപ്പാത്തിയും കോഴിക്കറിയും കിട്ടിയില്ലേലും കുഴപ്പമില്ല. ജനങ്ങൾക്ക് കഞ്ഞികുടിക്കാനുളള അവസരം നല്‌കിയാൽ മതി.
Generated from archived content: news2_dec10.html