കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ മുസ്ലീംലീഗിന് വീണ്ടും പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പി.എം.ഷറീനയാണ് പുതിയ പ്രസിഡന്റ്. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമാണ് കുറ്റിപ്പുറം. ഭരണാധികാരി പക്ഷപാതം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷം ഇലക്ഷൻ കമ്മിഷന് പരാതി നല്‌കിയിട്ടുണ്ട്.
മറുപുറംഃ- ബി.ജെ.പിയെപ്പോലെ ലീഗിനോട് ഇത്രയും സ്‌നേഹമുളള പാർട്ടിയെ ലോകത്തെവിടെ കിട്ടും. അതും കുഞ്ഞാലിക്കുട്ടിയുടെ നാട്ടിൽ. ശ്രീധരൻപ്പിളേള, ഇനി കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ ‘ചപ്പചവ’ പറയാതെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കൂ ആ വീരന്.
എവിടെ വച്ചു വേണമെങ്കിലും ലീഗിനെ സഹായിക്കാമായിരുന്നു, എന്നാൽ ഈ അവസ്ഥയിൽ കുറ്റിപ്പുറത്തുതന്നെ വേണമായിരുന്നോ ഈ സ്‌നേഹപ്രകടനം നടത്താൻ?
Generated from archived content: news2_dec1.html