കെ.പി.സി.സി ദക്ഷിണ മേഖലാക്യാമ്പിൽ പ്രസംഗിക്കാനെത്തിയ ധനമന്ത്രി വക്കം പുരുഷോത്തമനെതിരെ പ്രതിനിധികളുടെ പ്രതിഷേധം. വക്കം പ്രസംഗിച്ചു തുടങ്ങിയപ്പോഴേക്കും പ്രതിനിധികൾ ചോദ്യങ്ങളുമായി എഴുന്നേറ്റു. ചോദ്യങ്ങൾ മന്ത്രി ശ്രദ്ധിക്കാതെ വന്നപ്പോൾ ചിലർ എഴുതിക്കൊടുക്കുവാനും തുടങ്ങി. ഒടുവിൽ പൂർണമാക്കാനാകാതെ വക്കം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
മറുപുറംഃ നാടിനും വേണ്ട വീടിനും വേണ്ട എന്ന ഗതിയായോ വക്കം സാറേ, വായിലെ നാക്കിന്റെ ഗുണം കൊണ്ട് ഇങ്ങനെയും പ്രയോജനം ഉണ്ടാക്കാമെന്ന് ഇപ്പോൾ മനസ്സിലായി. ‘ഞാൻ ഭയങ്കര സംഭവം’ എന്ന വിശ്വാസം അങ്ങാടിയിലും ഓടില്ല അമ്മയുടെ അടുക്കലും ഓടില്ലയെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ വക്കം സാറേ…
Generated from archived content: news2_aug_05.html