മൂന്നാർ ഃ ഗോപാലമേനോൻ പുതിയ തലവൻ

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ദൗത്യസംഘത്തിന്റെ പുതിയ തലവനായി അഡീഷണൽ ലാന്റ്‌ റവന്യു കമ്മീഷണർ വി.എം ഗോപാലമേനോനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐ.ജി. ഋഷിരാജ്‌ സിംഗ്‌ സംഘത്തിൽ തുടരും. ആഗസ്‌റ്റ്‌ 15 വരെ രാജു നാരായണസ്വാമി മൂന്നാർ കളക്ടറായി തുടരുമെന്നും മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച്‌ പറഞ്ഞു.

മറുപുറം ഃ ഈ ‘പൂച്ച’യ്‌ക്ക്‌ കയറിക്കിടക്കാൻ മൂന്നാറിൽ ഏതെങ്കിലും ചാരക്കൂനയോ തട്ടിൻപുറമോ ഉണ്ടാകുമോ… ഒരു പൂച്ച പനിയും ജലദോഷവും മേലുവേദനയും കാരണം ദില്ലിയിലേക്ക്‌ പറന്നില്ലേ…? ഇനി ഇത്‌ എന്താകുമോ ആവോ… പൊല്ലാപ്പിനൊന്നും പോകാതിരുന്നാൽ റിസോർട്ടുകാര്‌ നൽകുന്ന പഴങ്കഞ്ഞി കുടിച്ച്‌ ജീവിക്കാം… ഈ പൂച്ചയുടെ എലിപിടുത്തം എങ്ങിനെയാകുമെന്ന്‌ നോക്കാം…. ഒടുവിൽ വീട്ടിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെ തിന്ന്‌ വിശപ്പടക്കുമോ എന്നാണ്‌ സംശയം….

Generated from archived content: news2_aug9_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here