തിരഞ്ഞെടുപ്പ്‌ നീട്ടാൻ ശ്രമം ഃ പിണറായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ്‌ നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആരോപണമുന്നയിച്ചു. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുവാനെന്ന കാരണം പറഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ തന്നെ അട്ടിമറിക്കാനുളള ശ്രമമാണ്‌ നടക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ കൃത്യമായി നടത്തുവാൻ സർക്കാർ തയ്യാറാവണമെന്നും പിണറായി ആവശ്യപ്പെട്ടു.

മറുപുറംഃ ലാവ്‌ലിൻ, ഗ്രൂപ്പ്‌ പ്രശ്‌നം, പു.ക.സ.യിലെ കളികൾ, ബുദ്ധിജീവി ശത്രുക്കൾ, ഘടകകക്ഷികളുടെ അഭ്യാസങ്ങൾ…. ആകെ പ്രശ്‌നമാണ്‌. തിരഞ്ഞെടുപ്പ്‌ കുറച്ചുകൂടി നീളുന്നതല്ലേ നല്ലത്‌ സഖാവേ. കോൺഗ്രസുകാരാണെങ്കിൽ കരുണാകര മാലിന്യം ഒഴിവായി ചൈതന്യയാത്രയുടെ ലഹരിയിലാണ്‌. ജനത്തിനാണെങ്കിൽ ഓർമ്മശക്തി തുലോം കുറവാ…. അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിച്ചു കളയും.

Generated from archived content: news2_aug6_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here