തമിഴ്‌നാട്‌ ഇനി വീഴ്‌ച വരുത്തിയാൽ ഇടപെടുംഃ തിരുവഞ്ചൂർ

നിയന്ത്രണ പരിധിവിട്ട്‌ മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ ഉയരുന്നത്‌ തടയാൻ ഇനിയും തമിഴ്‌നാട്‌ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളസർക്കാർ ഇടപെട്ട്‌ വേണ്ടതു ചെയ്യുമെന്ന്‌ ജലസേചനവകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാം സന്ദർശിച്ചശേഷം പ്രതിപക്ഷ നേതാവിനൊപ്പം ആരണ്യനിവാസിൽ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ. ഇരുവരും ഉൾപ്പെട്ട അന്വേഷണസംഘം അരമണിക്കൂറിലധികം സമയം അവിടെ ചിലവഴിച്ചു.

മറുപുറംഃ തല്ലുകൊണ്ട്‌ ചാവാറായവൻ ഇനിയും തല്ലിയാൽ കാണിച്ചു തരാം എന്നു പറയുന്നതുപോലെയായല്ലോ മന്ത്രിയാശാനേ ഇത്‌. അതിർത്തിക്കിപ്പുറം നിന്ന്‌ വീരസ്യം മുഴക്കിയിട്ട്‌ കാര്യമില്ല. കാര്യം കാണണമെങ്കിൽ തമിഴ്‌നാട്ടിൽ ചെന്ന്‌ അഭ്യാസം ഇറക്കണം. പിന്നൊരു കാര്യം അവിടെ ഗോട്ടി കളിക്കുന്ന പിളേളരല്ല ഉളളത്‌. വീരവനിത ജയലളിത, കമാണ്ടർ പനീർ ശെൽവം എന്നിവരൊക്കെയാണുളളത്‌. അവരെ കണ്ട്‌ കവാത്ത്‌ മറന്നാൽ ഡാം പൊട്ടി കേരളം തകരുമേ…

Generated from archived content: news2_aug5_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English