കേരളത്തിലെ സി.പി.എം പ്രവർത്തനങ്ങളെ അടുത്ത മൂന്നു മാസത്തേക്ക് നിരീക്ഷണത്തിലാക്കാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. പിണറായി-വി.എസ് ഗ്രൂപ്പുകളുടെ നടപടികളോട് പി.ബി യോജിക്കുന്നില്ല. ദേശാഭിമാനിയിൽനിന്നും വി.എസിനെ നീക്കം ചെയ്തതും, പാർട്ടിയിൽ ദുർബലമാകുന്നതിന്റെ ഭാഗമായി വി.എസ് കൈക്കൊളളുന്ന നടപടികളേയും പി.ബി അംഗീകരിക്കുന്നില്ല.
മറുപുറംഃ അങ്ങിനെ ഒടുവിൽ വിപ്ലവകാരികളെ നല്ല നടപ്പിന് ശിക്ഷിച്ചിരിക്കുന്നു. എങ്കിലും പി.ബി സഖാക്കളെ, ഒടുവിൽ ഈ വിപ്ലവകാരി ഗ്രൂപ്പുകാർ എങ്ങിനെയാണ് പാർട്ടിയിൽ വിപ്ലവം വരുത്തുന്നതെന്ന് നിങ്ങളെ പഠിപ്പിച്ചെന്നിരിക്കും. കുറച്ചുനാൾ കേരളത്തിൽവന്ന് എ.കെ.ജി സെന്ററിൽ താമസിക്കൂ… കാരാട്ട് ഗ്രൂപ്പ്, യെച്ചൂരി ഗ്രൂപ്പ്, സുർജിത് ഗ്രൂപ്പ് എന്നിങ്ങനെയായി ചില മാറ്റങ്ങൾക്ക് വിധേയരാകാം…. ചത്ത പാമ്പിനെ തല്ലിയിട്ടെന്താ കാര്യം?
Generated from archived content: news2_aug4_o5.html