സോണിയക്ക്‌ വെളളാപ്പളളി ഓണക്കോടി നല്‌കി

സോണിയാഗാന്ധിക്ക്‌ എസ്‌.എൻ.ഡി.പി യോഗത്തിന്റെ വകയായി ഓണക്കോടി നല്‌കി. കേരളത്തിന്റെ തനത്‌ വേഷമായ മുണ്ടും നേര്യതുമാണ്‌ സോണിയക്ക്‌ നല്‌കിയത്‌. ഒരുവർഷം നീണ്ടുനില്‌ക്കുന്ന ഗുരുവർഷം-150ന്റെ ഉദ്‌ഘാടനചടങ്ങിലേക്ക്‌ സോണിയയെ ക്ഷണിക്കാനാണ്‌ വെളളാപ്പളളി ഡൽഹിയിലെത്തിയത്‌. ഗുരുവർഷം-150ന്റെ ഉദ്‌ഘാടനം കൊല്ലത്ത്‌ സോണിയാഗാന്ധി നിർവ്വഹിക്കും.

മറുപുറംഃ- ഈ ‘വിദേശി’പ്രേമം പുതിയ കൂട്ടുകാരെ അകറ്റുമല്ലോ നടേശൻ മുതലാളി. ഒ.രാജേട്ടനും, അഡ്വ.ശ്രീധരൻപിളളയും, കുമ്മനംസാറും ഇതൊക്കെ അറിഞ്ഞാൽ സംഗതി പിശകാകുമേ…വിശാല ഹിന്ദുഐക്യം എന്നുപറഞ്ഞ്‌ കുറെനാൾ നടന്നതല്ലേ….ഇപ്പോൾ ‘മാഡ’ത്തിന്‌ ഓണക്കോടി കൊടുത്തതിനർത്ഥം, മൻമോഹൻസിങ്ങിനേക്കാൾ പ്രധാനമന്ത്രിപദത്തിന്‌ അനുയോജ്യ മാഡമാണ്‌ എന്നല്ലേ….

ഇനിയിപ്പോ ധൈര്യമായിട്ട്‌ പറയാമല്ലോ, വെളളാപ്പളളി എസ്‌.എൻ.ഡി.പി യോഗത്തെ ആർ.എസ്‌.എസ്‌ പാളയത്തിലേക്ക്‌ പിടിച്ചു കെട്ടുന്നില്ല എന്ന്‌. കാഞ്ഞ ബുദ്ധിയാണേ നടേശൻ മുതലാളിക്ക്‌.

Generated from archived content: news2_aug4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here