തന്നെയും പാർട്ടിയേയും തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ ജോസഫ്. കുളമാവ് ഗ്രീൻ ബർഗ് റിസോർട്ടുമായി ബന്ധപ്പെട്ട് താൻ ഭൂമി കൈമാറിയെന്ന ആരോപണം തെറ്റാണ്. രാഷ്ര്ടീയ- മാധ്യമ കൂട്ടുകെട്ടാണ് വാർത്തകൾക്ക് പിന്നിൽ. ഇടുക്കി കളക്ടർ ജില്ല ഭരിക്കാൻ യോഗ്യനല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
മറുപുറം ഃ വടിയും വെട്ടി, ചന്തിയും കാണിച്ചുകൊടുത്താൽ പി.സി ജോർജൊക്കെ വെറുതെയിരിക്കുമോ ജോസഫേ…? തൊട്ടതൊക്കെ പൊന്നാക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ തൊട്ടതൊക്കെ പാമ്പാകുന്ന കേസ് നമുക്ക് മാത്രം വിധിച്ചതാണോ? പറഞ്ഞിട്ട് കാര്യമില്ല. കണ്ണടച്ച് പാലു കുടിക്കുമ്പോൾ പൂച്ചയ്‌ക്കറിയില്ലല്ലോ മുകളിൽ സൂര്യനുദിച്ചിരിക്കുകയാണെന്ന്. ഇനി സൂര്യനുദിച്ചില്ലേലും പി.സി ജോർജൊക്കെ പെട്രോമാക്സുമായി എത്തും…. ങാ… തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്നു കരുതിയാൽ മതി….
Generated from archived content: news2_aug30_07.html