സ്വാശ്രയ വിദ്യാഭ്യാസനയം തിരുത്തുന്നതിനും, പ്രതിഷേധിക്കുന്നവരെ ചോരയിൽ മുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുന്നതിനും വേണ്ടി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ചോര പതിപ്പിച്ച കുപ്പായങ്ങൾ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ചു.
വിദ്യാഭ്യാസരംഗത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മന്ത്രിമാരായ നാലകത്ത് സൂപ്പിക്കും എം.എ.കുട്ടപ്പനും നിവേദനവും നല്‌കി.
മറുപുറംഃ- നമ്മുടെ മുഖ്യമന്ത്രി ഡ്രാക്കുളയായോ, ഇങ്ങനെ ചോരക്കുപ്പായം കൊടുക്കാൻ. “വ്ലാഡ് ടാപ്പീസ് അന്തോണി ഡ്രാക്കുൾ” നല്ലപേര്. ഒന്നു ശ്രദ്ധിച്ചോണേ, ഇത് എച്ച്.ഐ.വി പോസിറ്റീവിന്റെ കാലമാ….എങ്കിലും ഈ ചോരകൊണ്ടും കുരിശുകൊണ്ടും ആന്റണിയെ ഒതുക്കാമെന്ന് കുട്ടി സഖാക്കൾ കരുതേണ്ട…മഹാമാന്ത്രികനായ കടമറ്റത്ത് കരുണാകരൻ അടവ് പതിനെട്ടും നടത്തിയിട്ടും വഴങ്ങാത്ത ഇനമാ ഇത്….
സമരമൊക്കെയാകാം….വിവിധ മാർഗ്ഗങ്ങളും പ്രയോഗിക്കാം….പക്ഷെ ഈ പ്രതീകാത്മക ചോരക്കളിയിൽ ഇത്തിരി മോശത്തരം ഇല്ലേ….കുറച്ചുകൂടി മാന്യമായി സമരം ചെയ്യണം കുട്ടിസഖാക്കളെ.
Generated from archived content: news2_aug3.html
Click this button or press Ctrl+G to toggle between Malayalam and English