കെ. സുരേഷ്‌കുമാറിനെയും ഐ.ജി ഋഷിരാജ് സിംഗിനേയും മൂന്നാർ ദൗത്യസംഘത്തിൽ നിന്നും ഒഴിവാക്കാനും പകരം പുതിയ രണ്ടുപേരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിപ്പിക്കൽ നടപടി അടുത്ത വെള്ളിയാഴ്‌ച പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞു. അസുഖം മൂലമാണ് നിലവിലുള്ള ദൗത്യസംഘാംഗങ്ങളെ ഒഴിവാക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മറുപുറം ഃ ഒഴിപ്പിക്കാൻ ചെന്നവരെ ഒഴിപ്പിച്ച് കാര്യങ്ങളെല്ലാം ക്ലിയറാക്കി… ഇനി ഏത് വേന്ദ്രനാണാവോ മൂന്നാറൊഴിപ്പിക്കാൻ കച്ചകെട്ടുന്നത്. ഇതിലും വലിയ പെരുന്നാള് വന്നിട്ട് മമ്മദ് പള്ളിയിൽ പോയിട്ടില്ല… ചില റിസോർട്ടുകാരെക്കൊണ്ടും പൊതുപ്രവർത്തകരെക്കൊണ്ടും പറയിക്കല്ലേ… ഇനി വേണേൽ പുതിയ ദൗത്യസംഘത്തെകൊണ്ട് കൊച്ചിയിലെ കൊതുകിനെ തുരത്താം… മുഖ്യമന്ത്രിയുടെ അടുത്ത ലക്ഷ്യം അതാണല്ലോ… പിരിച്ചുവിട്ട ദൗത്യസംഘത്തിന്റെ ചാവടിയന്തിരത്തിന് നാട്ടുകാരെ വിളിച്ചുച്ചേർത്ത് ഒരു സദ്യ നടത്തണേ… അവർ പൊളിച്ച റിസോർട്ടുകാരേയും വിളിക്കണം… ഒരു നേരത്തെ കഞ്ഞി കൊടുത്ത് പശ്ചാത്തപിക്കുകയും ആകാം….
Generated from archived content: news2_aug2_07.html