കളളിൽ ‘ഡയസപാം’ എന്ന വിഷാംശം അടങ്ങിയ വസ്‌തു കണ്ടെത്തിയതിനെ തുടർന്ന് തൃശൂർ വടക്കാഞ്ചേരി റെയ്‌ഞ്ചിലെ 20 കളളുഷാപ്പുകൾ അടച്ചുപൂട്ടി. ഇതേ തുടർന്ന് സംസ്ഥാനത്താകെ പരിശോധന നടത്താൻ എക്‌സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്. ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലെ ടി.എസ്. 30-ാം നമ്പർ ഷാപ്പിൽ നിന്നെടുത്ത കളളിന്റെ സാംപിളിലാണ് ‘ഡയസപാം’ കണ്ടെത്തിയത്.
മറുപുറംഃ- കുടിയന്മാരുടെ ‘ഓണം’ കല്ലത്താക്കുവാനാണോ സർക്കാരേ തീരുമാനം….ചാരായം നിർത്തിയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ‘കുറഞ്ഞ’ പെഗ്ഗിനു തന്നെ ഇപ്പോ എന്നതാ വില….ആകെ ആശ്വാസം വിഷമെങ്കിൽ, വിഷം ചേർത്ത കൊച്ചുകളളൻ കളളുതന്നെ….ചാരായം നിർത്തിയതും നീയേ….കളളു പിടിക്കുന്നതും നീയേ ആന്റണി….. ചക്കിനു വച്ചത് ഇപ്പോ കൊക്കിനു കൊണ്ടതുപോലെയായി….പഴയ ചാരായത്തെ സ്‌നേഹപൂർവ്വം തിരിച്ചു കൊണ്ടുവരേണ്ടിവരുമോ ആന്റണീ….?
Generated from archived content: news2_aug20.html