ലീഗ്‌ പതാകയ്‌ക്കുതാഴെ ദേശീയ പതാക

സ്വാതന്ത്ര്യദിനത്തിൽ മുസ്ലീംലീഗ്‌ ഓഫീസിൽ ദേശീയ പതാകയെ അപമാനിച്ചത്‌ വിവാദമായി. മുവാറ്റുപുഴ സി.എച്ച്‌ മഹലിനുമുന്നിൽ ലീഗിന്റെ പതാകയുടെ താഴെയായി ദേശീയ പതാക ഉയർത്തിയതാണ്‌ പ്രശ്‌നങ്ങൾക്കു തുടക്കം. ആരുടെയോ അറിവില്ലായ്‌മ കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതെന്നും ഇതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ലീഗ്‌ ഭാരവാഹികൾ അറിയിച്ചു.

മറുപുറംഃ പറഞ്ഞിട്ടു കാര്യമില്ല. ഇന്ത്യയെന്ത്‌ ഇന്ത്യ… മലപ്പുറമല്ലേ കാണേണ്ടത്‌ എന്നു പറയുന്ന കൂട്ടരാ ഈ ലീഗുകാർ. ഇത്രയല്ലേ പറ്റിയൊളളൂ… ദേശീയ പതാക തലതിരിച്ച്‌ കെട്ടിയില്ലല്ലോ. അത്രയെങ്കിലും ഭാഗ്യം. മുമ്പീ പറയണത്‌ അതുപോലെ…. ജയ്‌ ജയ്‌… മുസ്ലീംലീഗ്‌… ഇതുതന്നെ ഇവരുടെ രാഷ്‌ട്രീയബോധവും ദേശീയബോധവും.

Generated from archived content: news2_aug17_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here