ഖാദിവസ്‌ത്രത്തെ അവഹേളിക്കുന്നത് ഗാന്ധിനിന്ദയ്‌ക്കു തുല്യമാണെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ പറഞ്ഞു. സിനിമയിൽ ദുഷ്‌ടകഥാപാത്രങ്ങൾക്ക് ഖാദിവസ്‌ത്രം നല്‌കുന്നത് ഇത്തരത്തിലുളള അവഹേളനമാണ്. ഖാദിയുടെ പരിശുദ്ധിയിലാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത്. ഗാന്ധിയെ മറക്കുന്ന ഈ കാലഘട്ടത്തിൽ ഖാദിയുടെ കാര്യം പറയേണ്ടതില്ലയെന്നും വക്കം പറഞ്ഞു.
മറുപുറംഃ- വെറുതെ സിനിമാക്കാരുടെമേൽ കുതിരകയറുന്നതെന്തിനാ സ്പീക്കറേ….ഖാദിയെ നല്ലപോലെ പൂജ്യക്കുന്ന കാങ്ക്രസുകാർ വാഴുന്ന സംസ്ഥാനമല്ലയോ നമ്മുടേത്. ആദ്യം കൂടെ നടക്കുന്ന ഖാദിഘാതകരെ നേരയാക്കൂ, അതുകഴിഞ്ഞാവാം സിൽമാക്കളിക്കാരെ നേരയാക്കുന്നത്….വെറുതെ പല്ലിടകുത്തി നാറ്റിക്കല്ലേ സ്പീക്കറേ….
Generated from archived content: news2_aug11.html
Click this button or press Ctrl+G to toggle between Malayalam and English