പരാജയ കാരണം ബാറ്റിങ്ങ്‌ നിര ഃ ചാപ്പൽ

ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂർണമെന്റിലെ പരാജയത്തിന്‌ ഉത്തരവാദികൾ ഇന്ത്യൻ ബാറ്റിങ്ങ്‌ നിരയാണെന്ന്‌ കോച്ച്‌ ഗ്രേഗ്‌ ചാപ്പൽ പറഞ്ഞു. എന്നാൽ ഇന്ത്യൻ ടീമിനെ വിജയിക്കുന്നവരുടെ സംഘമാക്കി മാറ്റാൻ കഴിയുമെന്നും ചാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടൂർണമെന്റിനുശേഷം കൊളംബോയിൽ നിന്നും ചെന്നൈയിലെത്തിയ ചാപ്പൽ പത്രപ്രതിനിധികളോട്‌ സംസാരിക്കവെയാണ്‌ ഇങ്ങനെ പറഞ്ഞത്‌.

മറുപുറംഃ വന്നപ്പോൾ എന്തായിരുന്നു അഭ്യാസങ്ങൾ? കളിക്കാർ ആരോടും മിണ്ടാൻ പാടില്ല. ഓട്ടം, ചാട്ടം, തലകുത്തിമറിയൽ… എന്തിന്‌ സിനിമാറ്റിക്‌ ഡാൻസുവരെ പഠിപ്പിച്ചു എന്നാണ്‌ കരക്കമ്പി. ഏതായാലും കോച്ചിനുവേണ്ടിയുളള ഇന്റർവ്യൂവിൽ പരാജയപ്പെട്ട്‌, നാണംകെട്ട്‌ ശ്രീലങ്കയിൽ അഭയം തേടിയ മൂഡിക്ക്‌ ഇതൊരു പ്രതികാരത്തിന്റെ കഥയായി… ഉറങ്ങിക്കിടക്കുന്നുവെന്ന്‌ സ്വയം വിചാരിക്കുന്നവരെ ഉണർത്താൻ ഏതു പഞ്ചാരിമേളം നടത്തിയാലും ഒക്കില്ലെന്ന്‌ ഇപ്പോൾ മനസ്സിലായി.

Generated from archived content: news2_aug11-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here