വരൾച്ചയിൽ കൃഷി നശിച്ച കർഷകരുടെ ആശങ്കയകറ്റാൻ കാർഷിക പാക്കേജ് തയ്യാറാക്കുന്നതിന് മന്ത്രി കെ.ശങ്കരനാരായണനെയും സഹകരണവകുപ്പുമന്ത്രി എം.വി.രാഘവനെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഇതോടെ കൃഷിക്കാരുടെ പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രിസഭായോഗം വ്യക്തമാക്കി.
മറുപുറംഃ- യേസ്…നല്ല കാര്യം….ഇനി കർഷകർ ആത്മഹത്യ ചെയ്യുന്ന രീതിയുടെ പാക്കേജിനുവേണ്ടി ചില മന്ത്രിമാരെ നിയമിച്ചാൽ കൊളളാം…തുണിയോ, വിഷമോ, ട്രെയിനോ…അതോ പുതിയ മെത്തേഡോ പാക്കേജിൽ ഉൾപ്പെടുത്താം….
ദേ…ഇന്നലെയും ഒരു കർഷകൻ ആത്മഹത്യ ചെയ്തതെയുളളൂ….പാക്കേജുണ്ടാക്കി വരുമ്പോഴേക്കും കർഷകർ നാമാവശേഷമാകും….അടിയന്തിരമായി എന്തെങ്കിലും ചെയ്യണം സാർ…ഇത് ഗോഡ്‌സ് ഓൺ കൺട്രിയല്ലേ….
Generated from archived content: news2_apr8.html
Click this button or press Ctrl+G to toggle between Malayalam and English