അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുളള ബി.ജെ.പിയുടെ അചഞ്ചല തീരുമാനത്തിൽനിന്നും ഒരിക്കലും പിന്മാറില്ലെന്ന് പാർട്ടി പ്രസിഡന്റ് എൽ.കെ.അദ്വാനി വ്യക്തമാക്കി. ക്ഷേത്രനിർമ്മാണ പ്രക്ഷോഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ബി.ജെ.പിക്ക് അഭിമാനമുണ്ട്. ബി.ജെ.പിയുടെ രജതജൂബിലിയോടനുബന്ധിച്ച് ഡൽഹിയിൽ ചേർന്ന പ്രത്യേക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്വാനി.
മറുപുറംഃ അഞ്ചുകൊല്ലം ഭരിച്ചു വെടിപ്പാക്കുമ്പോൾ ഈ ക്ഷേത്രവും നിർമ്മാണവും പൊഹപോലെയായിരുന്നല്ലോ അദ്വാൻജി. കസേര പോയപ്പോൾ രാമക്ഷേത്രത്തിനായി അധ്വാനവും തുടങ്ങി. രാമനും ക്ഷേത്രവും പൊളിഞ്ഞു കിടന്നാലെ ബി.ജെ.പിക്ക് ശ്വാസം വലിക്കാൻ വകുപ്പുണ്ടാകൂ എന്ന് ഏത് അടകോടനും മനസ്സിലാകും. പിന്നെ ഒരുകാര്യം, രാമന്റെയും അയോധ്യയുടെയും കാര്യം കേട്ടുകേട്ട് മടുത്തു. ഇനി കൃഷ്‌ണനേയോ, പരമശിവനെയോ പിടിച്ചു നോക്ക്…..അടുത്ത പ്രാവശ്യം തിരഞ്ഞെടുപ്പിൽ രക്ഷപ്പെട്ടേയ്‌ക്കും….
Generated from archived content: news2_apr7.html