സർക്കാരിനെ ജനവിരുദ്ധമാക്കുന്നത്‌ ഉദ്യോഗസ്ഥർ ഃ സ്പീക്കർ വക്കം പുരുഷോത്തമൻ

സംസ്ഥാന സർക്കാരിനെ ജനവിരുദ്ധമാക്കുന്നത്‌ ഉദ്യോഗസ്ഥരാണെന്ന്‌ സ്പീക്കർ വക്കം പുരുഷോത്തമൻ കുറ്റപ്പെടുത്തി. അധികാരക്കസേരയിൽ കയറിയിരിക്കാനാണ്‌ ഉദ്യോഗസ്ഥ ശ്രമം. ഉദ്യോഗസ്ഥഭരണം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. കാരംവേലി എസ്‌.എൻ.ഡി.പി. ശാഖയുടെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സ്പീക്കർ.

മറുപുറംഃ- ഒടുവിൽ സ്പീക്കർ പീലാത്തോസും കൈകഴുകി….“ഈ രക്തത്തിൽ എനിക്കു പങ്കില്ല.” എല്ലാം ചെയ്തത്‌ റോമാക്കാരായ ഉദ്യോഗസ്ഥർ മാത്രം. പരസ്പരം കണ്ടുകൂടാ എന്നതിനാൽ മന്ത്രിമാരെല്ലാം നല്ലവർ….

വരൂ നമുക്ക്‌ തലസ്ഥാനത്തേക്ക്‌ പോകാം….അവിടെ ഗ്രൂപ്പുവഴക്ക്‌ തുടങ്ങിയോ എന്നും, കരുണാകരൻ ആന്റണിക്ക്‌ ജയ്‌ വിളിച്ചോ എന്നും നോക്കാം….അവിടെ വച്ച്‌ സ്പീക്കർക്ക്‌ ഉദ്യോഗസ്ഥർ അവരുടെ പ്രേമം സമ്മാനിക്കും.

എന്തിനാ സ്പീക്കറേ രണ്ടുകാലിലും ആനമന്തു വഹിച്ചുകൊണ്ട്‌ ഉണ്ണിമന്തന്മാരായ ഉദ്യോഗസ്ഥരെ പരിഹസിക്കുന്നത്‌…?

Generated from archived content: news2_apr5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here