ഇനി കേരളത്തിന്റെ മുഖ്യമന്ത്രിയാകാനില്ലഃ ആന്റണി

ഇനിയൊരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രിയാകാനില്ലെന്ന്‌ എ.കെ.ആന്റണി പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. പുതിയ തലമുറയ്‌ക്ക്‌ അവസരം ലഭിക്കണമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി തന്നെ യു.ഡി.എഫിനെ നയിക്കുമെന്നും ആന്റണി പറഞ്ഞു. ഏഷ്യാനെറ്റിനു നല്‌കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌.

മറുപുറംഃ കുറുക്കന്റെ ബുദ്ധിതന്നെ, അടുത്ത പ്രാവശ്യം കേരളത്തിൽ എവിടെ നിന്നാലും കെട്ടിവച്ച കാശു കിട്ടില്ലെന്ന്‌ ആന്റണിക്കറിയാം…. പിന്നെ പതിവുപോലെ മാർക്‌സിസ്‌റ്റുകാർ ഭരിച്ച്‌ അടുത്തവട്ടം കുളമാക്കിയിട്ടുമതി പുതിയ പ്രവേശനം. അപ്പോഴേക്കും യാദവകുലംപോലെ കേരളത്തിലെ കോൺഗ്രസ്‌ തല്ലിത്തകർന്ന്‌, പുതിയ സെറ്റപ്പൊക്കെ ആയിവരും…. അന്നേരം കാണാം… ഇപ്പോൾ… ടാറ്റാ… ബൈ… ബൈ.

Generated from archived content: news2_apr4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here