പാക്കിസ്ഥാനുമായുളള ആദ്യടെസ്‌റ്റിൽ സച്ചിൻ തെൻണ്ടുൽക്കറിനു ഡബിൾ സെഞ്ചുറി നിഷേധിച്ച ക്യാപ്‌റ്റൻ രാഹുൽ ദ്രാവിഡിന്റെ നിലപാട് അസൂയമൂലമാണെന്ന് സുകുമാർ അഴീക്കോട്. സച്ചിൽ 194 റൺസെടുത്ത് നില്‌ക്കുമ്പോൾ ദ്രാവിഡ് കളി ഡിക്ലയർ ചെയ്യുകയായിരുന്നു.
മറുപുറംഃ- ആവതുളളത് എടുത്താൽ പോരെ അഴീക്കോട് മാഷേ….നമുക്ക് കുറച്ച് ഗാന്ധിസവും പ്രകൃതിയും ജലസംരക്ഷണവും സ്വല്പം സാഹിത്യചിന്തകളുമായി നടന്നാൽ പോരെ….കബടി കളിക്കും ക്രിക്കറ്റിനും മുച്ചീട്ടുകളിക്കുമൊക്കെ എന്തിരപ്പീ അഭിപ്രായങ്ങള് പറയാൻ പോണത്? ഇത് വീരേന്ദ്രകുമാറിനെ തെറി പറഞ്ഞ് ഒടുവിൽ ചായ കുടിച്ചശേഷം തോളിൽ കൈയിട്ടു നടക്കുന്നതുപോലെയല്ല….ഒരുപാട് കാശിറക്കി കളിക്കുന്ന പരിപാടിയാ….അതിനാൽ അഴീക്കോട് മാഷേ, നമുക്ക് ഇനി മത്തങ്ങയെക്കുറിച്ച് സംസാരിക്കാം…
Generated from archived content: news2_apr3.html