ഉണ്ണിത്താന്‌ കാരണം കാണിക്കൽ നോട്ടീസ്‌

എ.കെ.ആന്റണിയെ അധിക്ഷേപിച്ചതിന്‌ രാജ്‌മോഹൻ ഉണ്ണിത്താന്‌ കെ.പി.സി.സി കാരണം കാണിക്കൽ നോട്ടിസ്‌ നല്‌കി. ഇന്ത്യാവിഷൻ ചാനലിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ ആന്റണിയെ സ്വർത്ഥനെന്നും കോൺഗ്രസിനെകൊണ്ട്‌ ജീവിക്കുന്നവനെന്നും ഉണ്ണിത്താൻ ആരോപിച്ചത്‌. ഈയടുത്താണ്‌ രാജ്‌മോഹൻ ഉണ്ണിത്താൻ സസ്‌പെൻഷന്‌ ശേഷം പാർട്ടിയിൽ മടങ്ങിയെത്തിയത്‌.

മറുപുറംഃ “എന്നെ തല്ലേണ്ട അമ്മാവാ… ഞാൻ നന്നാവത്തില്ല.” ഇതാണ്‌ ഉണ്ണിത്താൻ സ്‌റ്റൈൽ. ചാഞ്ഞു നില്‌ക്കുന്ന തെങ്ങെന്നു കരുതി ഉണ്ണിത്താനും ആന്റണിയുടെ മേൽ കുതിര കേറുന്നത്‌ ശരിയോ….. ഉമ്മനേക്കാൾ വലിയ ഉമ്മൻ ഭക്തനായി തീർന്ന ഉണ്ണിത്താന്റെ നാവ്‌ ഏതായാലും ഇവിടെ പിഴച്ചു…. ചാനലും ക്യാമറയുമൊക്കെ എന്നു കേൾക്കുമ്പോൾ ടിയാൻ ഒരു സുരേഷ്‌ ഗോപിയാകുന്നത്‌ പതിവാണ്‌….പക്ഷെ ഇവിടെ പടം പൊളിഞ്ഞുപോയി…. ഒരു സസ്‌പെൻഷനുളള വകുപ്പുകൂടിയുണ്ട്‌….ഇങ്ങനെയൊക്കെ പറഞ്ഞു നടന്നാലും സിനിമയിൽ ചാൻസു കിട്ടുമെന്ന്‌ ആരോ പറഞ്ഞു പറ്റിച്ചപോലെ ഇനിയൊന്നും നടക്കില്ല…. സ്വന്തമായി ഒരു മിമിക്രി ട്രൂപ്പു തുടങ്ങിയാൽ നന്ന്‌. ശരത്തിനേയും കൂട്ടാം….“രാജ്‌മോഹൻ കോമഡി ആക്‌ഷൻ 500” എന്നൊക്കെ പേരു നല്‌കാം…ഇത്തിരി കനത്തിൽതന്നെ.

Generated from archived content: news2_apr28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here