കെ.കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വി.എസ്.ശിവകുമാർ ഐ ഗ്രൂപ്പ് വിട്ടു. കോൺഗ്രസ് പിളർക്കാനുളള ഒരു നീക്കത്തിനും താൻ കൂട്ടുനില്‌ക്കില്ലെന്ന് ശിവകുമാർ കരുണാകരനെ അറിയിച്ചു. ശിവകുമാറിന്റെ ഈ നിലപാട് ഐ ഗ്രൂപ്പിനേറ്റ വലിയ തിരിച്ചടിയായി കണക്കാക്കുന്നു. പാർട്ടി പിളർത്തരുതെന്ന് മുൻപേ തന്നെ ശിവകുമാർ കരുണാകരനോട് അഭ്യർത്ഥിച്ചിരുന്നു.
മറുപുറംഃ ഇതെന്താ കരുണാകർജീ, താങ്കളുടെ കളികൾ ഏതാണ്ട് മണലരിക്കുന്നതുപോലെയാകുന്നല്ലോ, ഭേദപ്പെട്ട സാധനങ്ങളൊക്കെ അരിപ്പയിലൂടെ പോകുകയാണല്ലോ, ബാക്കിയുളളത് ചെളിയും ഒന്നിനും കൊളളാത്ത മന്ദൻ കല്ലുകളും മാത്രം.. ഓ… ബ്രൂട്ടസ്, നീയുമോ… എന്ന് ഒടുവിൽ വിലപിച്ചിട്ട് കാര്യമില്ല…. ഇക്കണക്കിനുപോയാൽ പുതിയ പാർട്ടി രൂപീകരണം കൈവിട്ടുപോയ കല്ലുപോലെയാകും. ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന മട്ടാകും അണികളുടെ കാര്യം…. മാളിക മുകളേറിയ മന്നന്റെ…..
Generated from archived content: news2_apr27.html