ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാനോ പിന്തുണ നല്‌കാനോ എസ്.എൻ.ഡി.പി പ്രവർത്തകരോട് ആവശ്യപ്പെടില്ലെന്ന് വെളളാപ്പളളി നടേശൻ പറഞ്ഞു. യോഗത്തിന്റെ പ്രാദേശിക ഘടകങ്ങളുടെ താത്‌പര്യമായിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക.
മറുപുറംഃ- കൊച്ചുകളളൻ…. എല്ലാം പഠിച്ചുവല്ലേ…ഇനിയിപ്പോ ആർക്കെങ്കിലും വോട്ടുചെയ്യാൻ പറഞ്ഞാൽ തന്നെ, വലിയ വിശ്വാസമൊന്നുമില്ലല്ലോ ജയിക്കുമെന്ന്….അങ്ങിനെയെങ്ങാനും സംഭവിച്ചാൽ വിദ്യാസാഗരന്റെ ആനന്ദനടനം കാണേണ്ടിവരും….ഇതിപ്പോ ആരു ജയിച്ചാലും പറയാമല്ലോ എസ്.എൻ.ഡി.പിയാണ് പിന്നിലെന്ന്… ഈ ലൈനിൽ പോയാൽ ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ വരെയാകാം…യേത്…
Generated from archived content: news2_apr22.html
Click this button or press Ctrl+G to toggle between Malayalam and English