ശബരിമല അരവണ സ്വകാര്യമേഖലയ്‌ക്ക്‌

ശബരിമലയിൽ അരവണ പ്രസാദത്തിന്റെ നിർമ്മാണം വീണ്ടും സ്വകാര്യമേഖലയ്‌ക്ക്‌. അരവണ നിർമ്മാണം ബോർഡ്‌ നേരിട്ടു നടത്തുമെന്ന പ്രഖ്യാപനം കാറ്റിൽ പറത്തിയാണ്‌ വീണ്ടും സ്വകാര്യമേഖലയെ ഏല്പിക്കാൻ ടെൻണ്ടർ വിളിച്ചത്‌. പരിചയ സമ്പന്നതയ്‌ക്ക്‌ മുൻഗണന നൽകും എന്ന നിബന്ധനയിലൂടെ ‘പഞ്ചമി’ എന്ന കമ്പനിക്കു തന്നെ ടെൻണ്ടർ ലഭിക്കും. മുൻകാലങ്ങളിൽ പഞ്ചമി തന്നെയാണ്‌ അരവണ ഉണ്ടാക്കിയിരുന്നത്‌.

മറുപുറം

അരവണയിൽ പണ്ട്‌ എലിവാല്‌ പ്രസാദമാക്കിയ പാർട്ടിയാണ്‌ ഈ പഞ്ചമിക്കാർ. അന്ന്‌ ഒഴിവാക്കിവിട്ടതാണിവരെ. വീണ്ടും ആനയും അമ്പാരിയുമായി അയ്യപ്പന്റെ അരവണ പ്രസാദമൊരുക്കാൻ ഇവർ വന്നാൽ പ്രസാദമായി പുലിവാലു വരെ കിട്ടും. ഏതായാലും ചിലർക്ക്‌ ചില്ലറ കാശുതടയാനുള്ള വഴിയായി. പഞ്ചമിയല്ലാതെ വേറെയാരുമില്ലല്ലോ അരവണ ഒരുക്കാൻ. ഇനി പഞ്ചമി നൽകുന്ന പഞ്ചാമൃതം കഴിച്ച്‌ ബോർഡുകാർക്ക്‌ കുറച്ചുകാലം കൂടി സുഖമായി കഴിയാം…

Generated from archived content: news2_apr21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here