വാജ്‌പേയിയുടെ നിലപാട്‌ അദ്വാനിയെ വെട്ടിലാക്കും

എ.ബി.വാജ്‌പേയിയും എൽ.കെ.അദ്വാനിയുമടക്കമുളള ബി.ജെ.പിയിലെ വൃദ്ധ നേതൃത്വം യുവജനങ്ങൾക്ക്‌ വഴിമാറണമെന്ന ആർ.എസ്‌.എസ്‌ മേധാവി കെ.എസ്‌.സുദർശനന്റെ നിർദ്ദേശത്തെ അംഗീകരിച്ച വാജ്‌പേയിയുടെ നിലപാട്‌ അദ്വാനിയെ വെട്ടിലാക്കുമെന്നുറപ്പായി. യുവതലമുറയ്‌ക്ക്‌ വിട്ടുകൊടുക്കാൻ തനിക്കിപ്പോൾ പദവികളൊന്നുമില്ലാത്തതിനാൽ അക്കാര്യം അദ്വാനി തീരുമാനിക്കട്ടെ എന്നായിരുന്നു വാജ്‌പേയിയുടെ ഇതിന്മേലുളള പ്രതികരണം. ബി.ജെ.പി.യിലെ രണ്ടാം നിര എപ്പോൾ വേണമെങ്കിലും നേതൃത്വമേറ്റെടുക്കാൻ തയ്യാറാണെന്നും വാജ്‌പേയ്‌ പറഞ്ഞു.

മറുപുറംഃ എന്താ സുദർശൻസാറെ, ചക്കിനു വച്ചത്‌ കൊക്കിനുകൊണ്ടുവോ…? വാജ്‌പേയിയെ ലാക്കാക്കിയ അച്ച്‌ തിരിഞ്ഞുവളഞ്ഞ്‌ അദ്വാനിയെ തേടിയെത്തിയല്ലേ…? കവിതയും തീറ്റയും മാത്രമല്ല ചില്ലറ കുരുട്ടുബുദ്ധിയുടെ പൊടിക്കൈകളും വാജ്‌പേയ്‌ജിയ്‌ക്കറിയാം…..

പട്ടിയൊട്ടു തിന്നുകയുമില്ല, പശുവിനെക്കൊണ്ട്‌ തീറ്റിക്കുകയുമില്ല….പണി പരമനോട്‌ തന്നെ വേണമോ സുദർശനാ….

Generated from archived content: news2_apr20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here