വെളളാപ്പളളി ഇടതിനൊപ്പം

ഭൂരിപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷ സമുദായത്തിലെ ദരിദ്രരേയും ഒരേപോലെ ചതിച്ച സർക്കാരാണ്‌ കഴിഞ്ഞ അഞ്ചുവർഷം കേരളം ഭരിച്ചതെന്ന്‌ വെളളാപ്പളളി നടേശൻ പ്രസ്താവിച്ചു. ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‌ 85-നും 90-നും ഇടയ്‌ക്ക്‌ സീറ്റ്‌ ലഭിക്കുമെന്നും വെളളാപ്പളളി അഭിപ്രായപ്പെട്ടു. സാമൂഹ്യനീതി, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങൾ എൽ.ഡി.എഫിന്റെ നല്ല രീതിയിലുളള മാറ്റമാണ്‌ കാണിക്കുന്നതെന്നും നടേശൻ പറഞ്ഞു.

മറുപുറംഃ ഒടുക്കം കാര്യങ്ങളൊക്കെ ഏതാണ്ട്‌ മനസ്സിലായപ്പോൾ, വെളളാപ്പളളിക്ക്‌ ഇടതുവാലു മുളച്ചു. ഇനി അതു കുത്തി ചാടുക തന്നെ. കഴിഞ്ഞ പ്രാവശ്യം കൂട്ടത്തോടെ ശ്രീനാരായണീയരെ കുട്ടകളിലാക്കി യു.ഡി.എഫിന്‌ നല്‌കി വീരനായി. ദാ ഇപ്പോൾ ലോറിയ്‌ക്കാണ്‌ ഇടതുപാളയത്തിലേക്ക്‌ നാരായണീയരെ ഇറക്കുന്നത്‌. ഇനി ഇതും പറഞ്ഞ്‌… കോളേജിന്‌ കോളേജ്‌, സ്‌കൂളിന്‌ സ്‌കൂള്‌… പിന്നെ ബാറിന്‌ ബാറ്‌ എല്ലാം എഴുതി വാങ്ങിക്കാമല്ലോ. മൊതലാളിക്ക്‌ കുട്ടിരാജാവായി നടക്കുകയുമാകാം.

വെളളത്തിൽ പൊങ്ങിക്കിടന്ന്‌ വീമ്പു കാട്ടുന്നവരെ കണ്ട്‌ ഭയക്കരുത്‌…. ഉളളിൽ ഒന്നുമില്ലെന്ന്‌ ദയവായി മനസ്സിലാക്കിയാൽ മതി… ഗുരുദേവാ….നാരായണീയർ സഹിക്കുന്നുണ്ട്‌, അങ്ങോ….?

Generated from archived content: news2_apr18_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here