രജനികാന്ത്‌ ഇനി വരുന്ന ഒരാഴ്‌ച ധ്യാനത്തിൽ

തന്റെ വോട്ട്‌ ബി.ജെ.പിക്കായിരിക്കും എന്നു പ്രഖ്യാപിച്ച്‌ തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിൽ ഭൂകമ്പം സൃഷ്‌ടിച്ച സൂപ്പർ സ്‌റ്റാർ രജനീകാന്ത്‌ ഇനി ഒരാഴ്‌ച ധ്യാനത്തിലായിരിക്കും. ഡൽഹിയിൽ ദ്വാരകയിലെ ബാബാജി ആശ്രമത്തിലായിരിക്കും സൂപ്പർ സ്‌റ്റാറിന്റെ ധ്യാനം. വാജ്‌പേയ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ താൻ ഡൽഹിക്കു പോകുന്നതെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.

മറുപുറംഃ- ധ്യാനത്തിലാകുമ്പോൾ വാജ്‌പേയിയെ നേരിട്ട്‌ കണ്ട്‌ സംസാരിക്കേണ്ടതില്ലല്ലോ…ടെലിപ്പതി വഴിയുമാകാം….ദേഹം വിട്ടുളള ഒരു യാത്ര. അങ്ങിനെ പറഞ്ഞ്‌ പറഞ്ഞ്‌ തമിഴ്‌ മന്നൻ കാവിക്കു കീഴിലായി. ആര്യവക്താവായി….ദ്രാവിഡബോധം പോയി….ഇനി എന്തൊക്കെ കാണണം ആവോ….ഒടുവിൽ കാക്കി ട്രൗസറുമിട്ട്‌ ലെഫ്‌റ്റ്‌റൈറ്റ്‌ അടിച്ചു നടക്കുമോ എന്നാ സംശയം.

Generated from archived content: news2_apr17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here