തന്റെ പിൻഗാമി ആരായിരിക്കണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിലും പേര് വെളിപ്പെടുത്തുന്നില്ലെന്ന് പ്രധാനമന്ത്രി വാജ്‌പേയ് പറഞ്ഞു. ലഖ്‌നൗ പാർലമെന്റ് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു വാജ്‌പേയ്. രാഷ്‌ട്രീയത്തോട് വിടപറയാൻ ഉദ്ദേശിച്ചെങ്കിലും സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് താൻ സ്ഥാനാർത്ഥിയായതെന്നും അദ്ദേഹം പറഞ്ഞു.
മറുപുറംഃ- എന്താ പ്രധാൻമന്ത്രീ, പിൻഗാമിയെ അറിയാൻ ജനങ്ങൾ കറക്കിക്കുത്ത് നടത്തണമോ….പണ്ട് രാജവാഴ്‌ചക്കാലത്തുപോലും പിൻഗാമിയെ കർട്ടനുപുറകിൽ നിർത്താറില്ല. തുറന്നു കാണിക്കൂ ആ മഹാന്റെ മുഖകമലം-അദ്വാൻജിയല്ലെന്നു കട്ടായം….ഗുജറാത്ത് ശിങ്കം മോഡിയോ, ‘സാരി’വിഭൂഷൻ ടണ്ടനോ മറ്റോ ആകുമോ….? പുറത്തുപറയാൻ പറ്റാത്ത ആ പേര് ആരുടേതാണാവോ…?
Generated from archived content: news2_apr16.html