പാലൊളി പൊതുമാപ്പ്‌ പറയില്ല

കോടതിയലക്ഷ്യക്കേസിൽ പൊതുജനത്തോട്‌ മാപ്പപേക്ഷിക്കാൻ താൻ തയ്യാറല്ലെന്ന്‌ മന്ത്രി

പാലൊളി മുഹമ്മദ്‌ കുട്ടി അഭിഭാഷകൻ മുഖേന ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ

മന്ത്രി പൊതുജനങ്ങളോട്‌ മാപ്പു പറയാൻ ഞങ്ങൾ നിർദ്ദേശിച്ചിട്ടില്ലെന്നും നീതിന്യായ

വ്യവസ്ഥയ്‌ക്ക്‌ ആഴത്തിൽ മുറിവേൽപ്പിച്ചതിനു മന്ത്രി പൊതുമാപ്പു പറയുകയാണെങ്കിൽ

മന്ത്രിയുടെ സത്യവാങ്ങ്‌മൂലം സ്വീകരിക്കുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ

അതിന്‌ ഉചിതമായ പരിഗണന നൽകുന്നതാണെന്നുമാണ്‌ ഉത്തരവിൽ പറഞ്ഞതെന്നും

ഹൈക്കോടതി ഡിവിഷൻ ബഞ്ച്‌ പറഞ്ഞു.

മറുപുറം

കോടതിക്കു തെറ്റെന്നു തോന്നിയ കാര്യം മന്ത്രിയല്ല മഹാരാജാവു ചെയ്താലും

ശിക്ഷ നൽകണം. അല്ലാതെ പൊതുജനങ്ങളോട്‌ മാപ്പു പറഞ്ഞാൽ കാര്യങ്ങളൊക്കെ

പരിഗണിക്കാം എന്നു പറയുന്നത്‌ ഐ പി സിയുടെ ഏതു വകുപ്പിൽ പെടും സാറന്മാരേ..?

പൊതുമാപ്പ്‌ എന്ന സാധനത്തെ തന്റെ ഏഴയലത്ത്‌ അടുപ്പിക്കില്ലെന്നു പാലൊളി

ആണയിട്ടു കഴിഞ്ഞു. അതിന്റെ പേരിൽ തെറിക്കുന്ന മൂക്കാണ്‌ മന്ത്രിക്കസേരയെങ്കിൽ

അതു തെറിച്ചു പോകട്ടെ… പിന്നെ ഒരു മാസമെങ്കിലും തടവറയിൽ കിടന്നാൽ, നിലവിലുള്ള

നെറികേട്ട നിയമവ്യവസ്ഥയോട്‌ പൊരുതി നിന്ന വീരയോദ്ധാവായി മാറുകയും ചെയ്യാം.

ഏതായാലും കോടതിയുടെ ഇണ്ടാസ്‌ ഒരു നനഞ്ഞ പടക്കമാണെന്ന്‌ ഒരുമുഴം നേരത്തെ

എറിഞ്ഞു മനസിലാക്കിയിട്ടുണ്ട്‌ പാലൊളി. ഇതോടെ എന്തൊക്കെയാണ്‌ മാഞ്ഞ്‌ പോയത്‌…

എ.ഡി.ബി., ഗ്രൂപ്പ്‌ തർക്കം, സ്വാശ്രയം, നന്ദിഗ്രാം… അങ്ങിനെ എന്തൊക്കെ… ഒടുവിൽ

കോൺഗ്രസുകാർ നന്ദിഗ്രാമിനുവേണ്ടി പിരിവു നടത്തിയതുവരെ വെറുതെയാകും.

Generated from archived content: news2_apr13_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here