കേരളത്തെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളിൽ എൽ.ഡി.എഫിന് വ്യക്തമായ നയമോ അഭിപ്രായമോ ഇല്ലെന്ന് ഡി.ഐ.സി പ്രസിഡന്റ് കെ.മുരളീധരൻ. പുളിങ്കുന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാണ്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനെപറ്റി യാതൊരു അഭിപ്രായവും സി.പി.എമ്മിനില്ല. യു.ഡി.എഫ് കൊണ്ടുവന്ന എ.ഡി.ബി ഉദ്യോഗസ്ഥരെ സി.പി.എം കരിങ്കൊടി കാട്ടി ഓടിച്ചു. സഹായം വാങ്ങി തളളിപ്പറയുന്ന പാർട്ടിയാണ് സി.പി.എം.
മറുപുറംഃ ഭാഗ്യം സി.പി.എമ്മിന് കേരളത്തെ സംബന്ധിക്കുന്ന കാര്യത്തിലെ വ്യക്തമായ നയവും അഭിപ്രായവും ഇല്ലാതൊളളൂ. മുരളീധരനും പാർട്ടിക്കാർക്കുമാണെങ്കിൽ സ്വന്തം കാര്യത്തിൽ പോലും വ്യക്തമായ നയവും അഭിപ്രായവുമില്ല. ഇപ്പോ കുളത്തിലാണോ കരയിലാണോ എന്നു ചോദിച്ചാൽ പാതാളത്തിലാണെന്നു പറയുന്നതുപോലെയാണ് ടിയാന്റെ അവസ്ഥ. നാല്പതിലേറെ ഫിക്സഡ് ഡിപ്പോസിറ്റുമായി പടിയിറങ്ങിയവർ പതിനേഴിന്റെ പിച്ചപാത്രവുമായി നില്‌ക്കുന്നു. എങ്കിലും നാവ്, ഉണ്ണിത്താനേയും കേമമായതിനാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ വല്ല പട്ടിയും കടിച്ചോണ്ടു പോയേനെ….യെവൻ പുലിയാണ് കെട്ടാ… സാക്ഷാൽ മരയോന്ത്.
Generated from archived content: news2_apr12_06.html