തൊഗാഡിയയെ വിലക്കിയത്‌ വിവാദമാകുന്നു

* മാറാട്‌ സംഭവത്തിന്‌ ശേഷം വന്ന്‌ പ്രകോപനപരമായി പ്രസംഗിച്ചതിനാലാണ്‌ പ്രവീൺ തൊഗാഡിയയെ ഇപ്പോൾ വിലക്കുന്നതെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി.

* തൊഗാഡിയയെ വിലക്കിയത്‌ ആന്റണിയുടെ ന്യൂനപക്ഷപ്രേമ പൊടിക്കൈഃ പിണറായി

* വിലക്ക്‌ പൗരവകാശ ലംഘനംഃ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാമൻപിളള.

* തൊഗാഡിയയെ വിളിച്ചത്‌ രാജഗോപാലിനെ തോൽപ്പിക്കാൻ; ഇതിനുപിറകിൽ മുഖ്യമന്ത്രിയും ബി.ജെ.പിയിലെ ഒരു വിഭാഗവും; ഉന്നം ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിൽ നിന്നും അകറ്റാൻഃ ശിവസേന

* പരിപാടിയിൽ മാറ്റമില്ലഃ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കുമ്മനം രാജേന്ദ്രൻ

* തൊഗാഡിയ പ്രസംഗിച്ചാൽ കേരളത്തിലെ മതേതരത്വം തകരുമോഃ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണദാസ്‌

മറുപുറംഃ- ഇങ്ങനെ ചില സാധനങ്ങളുണ്ട്‌. മുളളിനും മുരുക്കിനും ഒക്കാത്തവർ-പക്ഷെ ഇവർ ചിലപ്പോ കാലനും കാലമാടനുമാകും…തൊഗാഡിയ വന്നാലെന്ത്‌ വന്നില്ലെങ്കിലെന്ത്‌…മാറാട്‌ പശ്ചാത്തലത്തിൽ ടിയാൻ വന്നപ്പോൾ ആന്റണിമുഖ്യൻ മൂകനായിരുന്നു. കാരണം മൃദുഹിന്ദുരോഗം പിടിപെട്ടിരുന്നല്ലോ… ഇന്നതല്ല; കഠിന ന്യൂനപക്ഷരോഗമാണ്‌ മുഖ്യന്‌. ഇനി പത്ത്‌ വോട്ടുകിട്ടാനുളള കളിക്ക്‌ ബി.ജെ.പി വേണമെങ്കിൽ വീരപ്പനേയും ഇറക്കുമെന്ന ഭീതിയിലാണ്‌ ജനങ്ങൾ…എല്ലാം കൊളളാം ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാൽ മതി.

Generated from archived content: news2_apr10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here