കേരളത്തിൽ രണ്ടുതരം വാറ്റുണ്ടെന്നും അതിൽ മന്ത്രി വക്കം പുരുഷോത്തമന് ഇഷ്‌ടം മറ്റേ വാറ്റാണെന്നും കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്‌ണപിളള പറഞ്ഞു. കൊല്ലം ചിന്നക്കടയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധസമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ബാലകൃഷ്‌ണപിളള. ഒരുവർഷത്തേക്ക് താമസിക്കാൻ വേണ്ടി ക്ലിഫ്‌ഹൗസ് മോടിപിടിപ്പിച്ചതിന് പതിനഞ്ചുലക്ഷം രൂപ ചിലവിട്ട വക്കമാണ് നമ്മെ ചിലവുകുറയ്‌ക്കാൻ പഠിപ്പിക്കുന്നത്.
മറുപുറംഃ “മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കയറ്റുന്നതും ഭവാൻ….” അന്ന് മുകളിലായിരുന്നു, ഇന്ന് തറയിലും. വിഷമമുണ്ടാകും പിളേള, വക്കത്തിന്റെ ചവിട്ടുനാടകം കാണുമ്പോൾ… മിണ്ടാതെ, ഉരിയാടാതെ ഉമ്മനെ സേവിച്ച് കഴിഞ്ഞിരുന്നെങ്കിൽ വയറുനിറച്ച് കളളപ്പോം കഴിച്ച് ഏമ്പക്കംവിട്ട് കിടക്കാമായിരുന്നു. കുറെക്കാലം അനുഭവിച്ചതല്ലേ, വിഷമം കാണുമെങ്കിലും വക്കവും അനുഭവിക്കട്ടെ നല്ലവണ്ണം…. ആരായാലും കാശ് ജനത്തിന്റെയല്ലേ…?
Generated from archived content: news2_apr1.html