കോൺഗ്രസ്-ഡി.ഐ.സി ലയനവിഷയം ഇപ്പോൾ ഉന്നയിക്കുന്നത് യു.ഡി.എഫിനെ സഹായിക്കാനല്ല ദ്രോഹിക്കാനാണെന്ന് കെ. കരുണാകരൻ. തിരുവനന്തപുരം വെസ്‌റ്റ് സ്ഥാനാർത്ഥി ശോഭന ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുളള സർക്കാരിനെ മറ്റാരേക്കാളും താൻ വിമർശിച്ചിട്ടുണ്ട് എന്നാൽ ഈ ഘട്ടത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ ഉയർത്തികൊണ്ടുവരുന്നത് ശരിയല്ലെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ പശുവും ചത്തു, മോരിലെ പുളിയും പോയി….ഇനിയെന്ത് ദ്രോഹിക്കാൻ, ആരെ ദ്രോഹിക്കാൻ…. അച്‌ഛനും മകനും കൂടി പാവപ്പെട്ട കുറെ ഡി.ഐ.സിക്കാരെ ഉപദ്രവിച്ചതിൽ കൂടില്ലല്ലോ ഈ ഉപദ്രവം. ആന്ധ്രാതീരത്ത് ചുഴലിക്കാറ്റടിക്കുമ്പോൾ അഗതികളായി വന്ന് നോട്ടീസടിച്ച് വിതരണം ചെയ്ത് തെണ്ടുന്നവരെപ്പോലെയല്ലേ കോൺഗ്രസ് തറവാടെന്ന ശവപ്പറമ്പിന്റെ മുന്നിൽ നിന്നത്. നീലലോഹിതദാസൻ നാടാരെയെങ്കിലും കണ്ട് പഠിക്കണം. പെണ്ണു പിടിച്ച് പുറത്തുപോയാലെന്താ, സീറ്റുകിട്ടില്ലെന്ന് വന്നപ്പോൾ ഒറ്റയ്‌ക്കങ്ങ് നിന്നുകളഞ്ഞു ഈ വീരൻ. പക്ഷെ ഇതേതാണ്ട്…. പ്ലീസ് ഇനിയും ദ്രോഹിക്കല്ലേ പാവം ഡി.ഐ.സിക്കാരെ. അങ്ങയെ വിശ്വസിച്ചുപോയില്ലേ….
Generated from archived content: news2_apr04_06.html