കേന്ദ്രത്തിലെ കോൺഗ്രസ് നേതൃത്വത്തിലുളള പുതിയ ഗവൺമെന്റ് അഞ്ചുവർഷം തികയ്‌ക്കുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ലെന്ന് ഒ.രാജഗോപാൽ. പുതിയ പ്രധാനമന്ത്രി മൻമോഹൻസിംഗ് മോശമായ കൂട്ടുകെട്ടിലകപ്പെട്ടുപോയ നല്ല മനുഷ്യനാണെന്നും സോണിയാഗാന്ധി പ്രധാനമന്ത്രിയാകാതെ പോയത് രാഷ്‌ട്രത്തിന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജഗോപാൽ.
മറുപുറംഃ- ചൊവ്വയുടെ അപഹാരം സി.പി.എമ്മായി ഇല്ലത്തു കയറാതെ നില്‌ക്കുന്നതുകൊണ്ടും രാഹു കേതു ഇത്യാദിസാധനങ്ങൾ ലാലുവും പവാറുമായി മാറിക്കഴിഞ്ഞിരിക്കുന്നതിനാലും രാജേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്. എന്നാലും ബി.ജെ.പിയ്‌ക്ക് തനിച്ച് 300 കിട്ടുമെന്ന് പറഞ്ഞതും ഈ ജ്യോതിഷപ്രകാരമല്ലേ….ഇതൊന്നുമല്ല രാജേട്ടാ കാര്യം…ഒടേത്തമ്പുരാൻ കണക്കുപുസ്തകത്തിൽ ചിലതു കുറിച്ചിട്ടുണ്ട് അതേ നടക്കൂ….കണ്ടില്ലേ വാജ്‌പേയ് ഇപ്പോൾ ഏകാന്തനായി “ഒരു സ്വപ്നം പിറക്കുകയും പൊലിയുകയും ചെയ്തിരിക്കുന്നു….ശിശിരമാസത്തിലും വാടിക്കരിഞ്ഞ പൂന്തോട്ടം പോലെ….” എന്നൊക്കെ കവിതയായെഴുതി കേഴുന്നത്….
Generated from archived content: news2-may22.html
Click this button or press Ctrl+G to toggle between Malayalam and English