യു.ഡി.എഫ് സർക്കാരിലും കോൺഗ്രസിലും ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടതായി കെ.കരുണാകരൻ. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയിലും പാർട്ടിയിലും സമ്പൂർണ്ണമായ ഒരഴിച്ചു പണി വേണമെന്നും കോൺഗ്രസിനെ രക്ഷിക്കാൻ താൻ രാഷ്‌ട്രീയത്തിൽനിന്നും റിട്ടയർ ചെയ്യാമെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ- അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പട്ടിക്ക് പിന്നെയും മുറുമുറുപ്പ്….ആന്റണിയുടെ പുണ്യവാളൻ കുപ്പായം ഇനി കരുണാകരന് കൊടുക്കണം….ഇങ്ങനെയൊരു നിഷ്‌കളങ്ക പരബ്രഹ്‌മത്തെ കേരളരാഷ്‌ട്രീയം കണ്ടിട്ടേയില്ല….ഇനിയിപ്പോ മകന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും, മകൾക്ക് മന്ത്രിസഭയിൽ ഒരു കസേരയും…പിന്നെ ജയിപ്പിക്കാൻ ഒരു ബലറാം മാറ്റവുമൊക്കെയായി അഴിച്ചു പണിയാം…പക്ഷെ ഒരുകാര്യം താങ്കളും മക്കളും വീട്ടിനുപുറത്തേയ്‌ക്ക് ഇറങ്ങരുത്. ആത്മാർത്ഥതയുളള ചില കോൺഗ്രസുകാർ പേരവടി വെട്ടിവച്ചിട്ടുണ്ട്….
Generated from archived content: news2-may14.html