ആലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഡോ.കെ.എസ്.മനോജ് ലാറ്റിൻ കത്തോലിക്ക് അസോസിയേഷൻ രൂപതാ പ്രസിഡന്റാണെന്ന കാര്യം മുൻപേ അറിയില്ലായിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ പാലൊളി മുഹമ്മദ്കുട്ടി പറഞ്ഞു. എന്നാൽ ആ പദവി ഒരു അപരാധമായി കാണുന്നില്ലെന്നും ആലപ്പുഴ പാർട്ടി ഘടകവുമായി ആലോചിച്ചതിനുശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചതെന്നും പാലൊളി കൂട്ടിച്ചേർത്തു.
മറുപുറംഃ- പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തന്നെ തിന്നണമല്ലേ സഖാവേ…ഒരു വഴിക്കു പോകുകയല്ലേ കൂട്ടത്തിലൊരു രൂപതയും കൂടിയുണ്ടായാൽ കേമായി…..എന്തെയ്…? ആർക്കെങ്കിലും പൊളളുന്നുണ്ടോ…ബി.ജെ.പിവരെ മുസ്ലീമിനേയും നല്ല സസ്രാണിയേയും പൂവിട്ട് തൊഴുത് പാളയത്തിൽ കെട്ടുന്നു….സാരമില്ല വിപ്ലവം വരുമ്പോൾ ഒന്നു റീ അറേഞ്ച് ചെയ്താൽ മതി….
Generated from archived content: news2-mar9.html