കോൺഗ്രസിൽ ഇനി പ്രശ്‌നമില്ലെന്നും വരൾച്ച കഴിഞ്ഞുളള വിളവെടുപ്പുകാലമാണെന്നും യു.ഡി.എഫ് കൺവീനർ ഉമ്മൻചാണ്ടി പറഞ്ഞു. ബി.എഡ് കോളേജ് കോഴവിവാദവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് വിജിലൻസ് കോടതിയിൽ തെളിവെടുപ്പിനായി എത്തിയ ഉമ്മൻചാണ്ടി ഗസ്‌റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മറുപുറംഃ- പറഞ്ഞുവന്നാൽ പാലക്കാട്ടെ നെല്ലു വിളപ്പെടുപ്പുപോലെയാകുമോ കൺവീനറേ….വെളളവും വളവുമില്ലാതെ വെറുതെ മുഞ്ഞ കുത്തിയ നെല്ലാണ് പാലക്കാടിപ്പോൾ വിളവെടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോ പിന്നെ ആകാശത്തിലെ പറവകളെപ്പോലെ വിതയ്‌ക്കാനും കൊയ്യാനും കളപ്പുരകളിൽ ധാന്യം ശേഖരിക്കാനും മെനക്കൊടാത്തവണ്ണം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മപാർട്ടിയും രാഘവൻപാർട്ടിയും മാത്രം വയറു നിറയ്‌ക്കാനുളളത് തിന്നുകൂട്ടിക്കൊളളും….കൈയിലിരിപ്പുകൊണ്ട് സീറ്റുപോകുന്നതും നല്ല സംസ്‌കൃതം കേൾക്കുന്നതും കോൺഗ്രസ് കർഷകർക്കല്ലോ. അനന്തരം…തമ്മിൽതല്ലായി…. സീറ്റൊക്കെ ഇടത്തോട്ട് ഒലിച്ചും പോയി….
Generated from archived content: news2-mar6.html