പി.സി.ശർമ്മ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റു

അയോധ്യക്കേസിൽ ഉപപ്രധാനമന്ത്രി എൽ.കെ.അദ്വാനിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ ഡയറക്‌ടർ പി.സി.ശർമ്മ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ഒട്ടേറെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം നിലനിൽക്കേയാണ്‌ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായുളള ഈ നിയമനം. എൽ.കെ.അദ്വാനിയുടെ രഥയാത്ര പ്രഖ്യാപിച്ച അന്നുതന്നെയാണ്‌ ശർമ്മയുടെ സ്ഥാനാരോഹണവും.

മറുപുറംഃ- തലമറന്ന്‌ എണ്ണ തേക്കുന്നവല്ലടോ നമ്മുടെ ഉപപ്രധാൻ മന്ത്രിജി. ഭാരതദേശത്ത്‌ അദ്വാനിയെ ഒരു മനുഷ്യനായി കണ്ട്‌, അയോധ്യക്കേസിൽ ടിയാന്റെ അവകാശം സംരക്ഷിച്ചതാണോ ശർമ്മ ചെയ്ത ക്രൂരകൃത്യം. ഒരു പാലം പണിയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ..രാജ്യത്തെ സകല എമ്പോക്കികളുടേയും അവകാശമൊന്നും സംരക്ഷിക്കണമെന്നില്ല ശർമ്മാജി….എങ്കിലും അദ്വാൻജി, അടൽജി, വെങ്കയ്യാജി തുടങ്ങി…താക്കറെജി വരെയുളളവരുടെ ‘അവകാശങ്ങൾ’ വേണ്ടപോലെ സംരക്ഷിച്ചാൽ മാത്രം മതി….രാജ്യം ശോഭനം…

‘ഭാരതമെന്നുകേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം“

Generated from archived content: news2-mar5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here