താൻ രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്നും കെ.ടി.ഡി.സി ചെയർമാനാകുമെന്നുമുളള അഭ്യൂഹങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കെ.കരുണാകരന്റെ മരുമകൻ ഡോ.വേണുഗോപാൽ പറഞ്ഞു.
23 വർഷമായി നല്ല രീതിയിൽ കൊച്ചിനഗരത്തിൽ പ്രാക്‌ടീസ് നടത്തുന്ന തനിക്ക് രാഷ്‌ട്രീയ മോഹമൊന്നും ഇല്ല. ഇന്നേവരെ ഒരു രാഷ്‌ട്രീയവേദിയിലും താൻ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. വേണുഗോപാൽ വ്യക്തമാക്കി.
മറുപുറംഃ- ഇതാര് കടുവാക്കൂട്ടിലെ മുയൽക്കുഞ്ഞോ…മരുമകനെങ്കിലും സാമാന്യമര്യാദയുളളവനായത് നന്നായി… അല്ലേൽ കേരളഭരണം പത്മജാഭവനിൽ തന്നെ നടത്താമായിരുന്നു…ഇതുപോലൊരു പോങ്ങനെയാണല്ലോ മരുമഹനായി തന്നത് എന്നുപറഞ്ഞ് ഇപ്പോ കരുണാകരൻ ഗുരുവായൂരപ്പനെ തെറികൊണ്ട് തുലാഭാരം നടത്തുന്നുണ്ടാകും. മുകളിലോട്ട് കെട്ടിയെടുക്കുംമുമ്പ് കാര്യങ്ങളൊക്കെ ഒരു വഴിയിലാക്കുവാൻ നോക്കുമ്പോഴാ മരുമോൻ ചെക്കന്റെ ശീതങ്കൻ തുളളൽ….
Generated from archived content: news2-mar4.html