ഇത്തവണയും സമദൂരസിദ്ധാന്തംഃ പി.കെ.നാരായണപ്പണിക്കർ

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻ.എസ്‌.എസ്‌ സമദൂരസിദ്ധാന്തം തുടരുമെന്ന്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ. എല്ലാ രാഷ്‌ട്രീയ കക്ഷിനേതാക്കളും തന്നെവന്നു കാണുന്നുണ്ടെങ്കിലും നിലപാടുകളിൽ മാറ്റമില്ല. ഋഷിമംഗലം ശ്രീകൃഷ്ണ ക്ഷേത്രഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാരായണപ്പണിക്കർ.

മറുപുറംഃ- ഈ സമദൂരസിദ്ധാന്തത്തിൽ ദൂരം എത്രയാണെന്ന്‌ പറയണം പണിക്കരേ….തിരഞ്ഞെടുപ്പ്‌ വരുമ്പോൾ ദൂരം ഒരുപോലെ കൂടുകയും…പ്ലസ്‌ടു, കോളേജ്‌ വിതരണസമയത്ത്‌ ദൂരം വളരെക്കുറഞ്ഞ്‌ ഏതാണ്ട്‌ തൊട്ടുതൊട്ടില്ല എന്ന മട്ടിലാകുകയും ചെയ്യുമോ…? “ദീപസ്തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം പണം” എന്നതല്ലേ ലൈൻ….ഇതിപ്പോ ചന്തുവിനെ കോളാമ്പി കൊണ്ടെറിഞ്ഞ ഉണ്ണിയാർച്ചയുടെ പരിപാടിപോലെയാണല്ലോ പണിക്കരേ….

Generated from archived content: news2-mar12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here