സോണിയാഗാന്ധി നയിക്കുന്ന കോൺഗ്രസിൽ താൻ ഉറച്ചുനില്‌ക്കുമെന്നും ഹൈക്കമാന്റിന്റെ ഏതു നിർദ്ദേശവും അനുസരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുരളീധരൻ പ്രഖ്യാപിച്ചു. കരുണാകരൻ കോൺഗ്രസ് വിട്ടുപോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ഇന്ദിരാഭവനിൽ പത്രക്കാരുമായി സംസാരിക്കവെ മുരളി പറഞ്ഞു. എന്നാൽ ഇന്നലെ പറഞ്ഞ ഒരഭിപ്രായവും താൻ മാറ്റില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
മറുപുറംഃ- “നല്ല കച്ചോടം നടത്തുമ്പോൾ എതിരുനില്‌ക്കുന്നത് തന്തയാണേലും തലയ്‌ക്കിട്ടടിക്കണം.” പണ്ടിത് അപ്പൻ മകന് തന്നെ പറഞ്ഞുകൊടുത്ത ഉപദേശമായിരിക്കും. അനുസരണശീലമുളള മകൻ അക്ഷരംപ്രതി അതു നടപ്പിലാക്കി.
“അച്ഛൻ കൊമ്പത്ത്
പെങ്ങള് വരമ്പത്ത്
മുരളി ചക്കീട്ടു
പാടീ അന്തോണി.”
സന്തോഷം….സ്വന്തമെന്ന പദത്തിനെന്തർത്ഥം?
Generated from archived content: news2-jan29.html