അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടൂർ സീറ്റ് കേരള കോൺഗ്രസ് (ബി)ക്ക് വേണമെന്ന് മന്ത്രി ബാലകൃഷ്‌ണപിളള യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും അവിടത്തെ വിജയത്തിനുകാരണം തന്റെ രാഷ്‌ട്രീയപ്രസ്ഥാനമാണ്. അതുകൊണ്ട് സിറ്റിംഗ് സീറ്റ് പരസ്പരം വച്ചുമാറാം. ജനങ്ങൾക്ക് ഇഷ്‌ടമില്ലാത്ത സ്ഥാനാർത്ഥിവന്നാൽ സ്ഥിതി അപകടമാകുമെന്നും പിളള പറഞ്ഞു.
മറുപുറംഃ- പുര കത്തുമ്പോൾ വാഴവെട്ടുക, കഴുക്കോൽ ഊരുക എന്ന കലാപരിപാടികൾ നാം പലപ്പോഴും കാണാറുണ്ട്. ഇതേതാണ്ട് കെ.എസ്.ആർ.ടി.സി ബസ് കത്തുമ്പോൾ ടയറൂരിയ മാതിരിയായി.
‘ഐ’യും ‘എ’യും തരികിട കളിക്കുമ്പോൾ പാത്രത്തിലെ അപ്പം കട്ടോണ്ട് ഓടണത് ശരിയാണോ പിളേളച്ചാ…ആർത്തിമൂത്താൽ ആസനംവരെ പൊളളുമെ….‘ഗണേശ’ഭഗവാനൊരു സീറ്റിനുവേണ്ടി ഇങ്ങനെ ഉപ്പുതിന്നണോ…കൂട്ടുകാരൻ ജേക്കബും മുവാറ്റുപുഴയ്‌ക്കുവേണ്ടി ചെണ്ടകൊട്ട് തുടങ്ങിയിട്ടുണ്ട്…. നാലാംകാലത്തിൽ തലകുത്തി വീഴാതിരുന്നാൽ മതിയാർന്നു.
Generated from archived content: news2-feb4.html