ഒ.രാജഗോപാലിനെ ലോക്‌സഭയിലേക്ക് ജയിപ്പിക്കാൻ മുഖ്യമന്ത്രി എ.കെ.ആന്റണി മുൻകൈ എടുക്കണമെന്ന് ബി.ജെ.പി നേതാവ് സി.കെ.പത്‌മനാഭൻ ആലപ്പുഴയിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒ.രാജഗോപാലിനെ കേരളത്തിന്റെ അംബാസഡർ എന്ന് വിശേഷിപ്പിക്കുകയും ബി.ജെ.പി സർക്കാരിന്റെ നേട്ടങ്ങളെ വാനോളം പുകഴ്‌ത്തുകയും ചെയ്‌ത മുഖ്യമന്ത്രി ആത്മാർത്ഥതയുണ്ടെങ്കിൽ രാജഗോപാലിനെ വിജയിപ്പിക്കാൻ തയ്യാറാകണം.
മറുപുറംഃ- എന്താ പത്‌മനാഭാ വിവരക്കേട് പറയുന്നത്?.. ലോകത്തിലെ കളളനും കൊളളക്കാരനുമടക്കം സകലരും ‘നല്ല രീതി’യിൽ ജീവിക്കട്ടെ എന്നു കരുതുന്നയാളാണ് ആന്റണി. അമൃതാനന്ദമയി തന്റെ അമ്മയേക്കാൾ വലിയ അമ്മയാണെന്നും പാണക്കാട് ശിഹാബ് തങ്ങളെപ്പോലെ ഒരു മനുഷ്യൻ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും പോപ്പല്ലാതെ ലോകറുണ്ടോ എന്നും പറയുന്നയാളാ നമ്മുടെ മുഖ്യമന്ത്രി… നാളെ കെ.കരുണാകരനെപ്പോലെ തന്നെ സ്‌നേഹിച്ചു വശംകെടുത്തിയ മറ്റൊരാളില്ലെന്നും ടിയാൻ പറയും.
ആന്റണി ആകാശവിളക്കുപോലെയാണ്. അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. അതുകണ്ട് പനിച്ചിട്ട് വല്ല കാര്യമുണ്ടോ പത്‌മനാഭാ…ഇവിടുളള സീറ്റ് തികയാതെ അന്തംവിട്ടിരിക്കുമ്പോഴാ പത്‌മനാഭന്റെ സദാചാരവാദം…രാജഗോപാലിനെ വടക്കോട്ട് കൊണ്ടുപോയി പ്രതിഷ്‌ഠിച്ചാൽ പോരെ…യേത്…
Generated from archived content: news2-feb3.html
Click this button or press Ctrl+G to toggle between Malayalam and English