ഗവർണറുടെ മരണം വിവാദമാകുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഉദരശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ ഗവർണർ സിക്കന്തർ ഭക്‌ത്‌ അണുബാധമൂലം മരിക്കാനിടയായത്‌ വിവാദമാകുന്നു. അധികൃതർ വേണ്ടത്ര മുൻകരുതലെടുക്കാത്തതിനാലാണ്‌ മരണം സംഭവിച്ചതെന്ന്‌ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ഡോക്‌ടർമാർ മുൻകരുതലുകളെക്കുറിച്ച്‌ ചർച്ച നടത്തുകയോ വിദഗ്‌ദ്ധോപദേശം തേടുകയോ ചെയ്തിട്ടില്ല. ഗവർണറുടെ പ്രായം കണക്കാക്കാതെ അടിയന്തര ശസ്‌ത്രക്രിയ നടത്തുകയായിരുന്നു.

മറുപുറംഃ- ശങ്കരൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത്‌ തന്നെ പറഞ്ഞതാണിത്‌. കൈയിൽ കാശുളളവൻ സർക്കാരാശുപത്രിയിൽ പോകരുതെന്ന്‌. അദ്ദേഹത്തിന്‌ അന്വേഷണത്തിനായിപ്പോലും അന്ന്‌ സർക്കാരാശുപത്രിയുടെ പടി ചവിട്ടുവാൻ പേടിയായിരുന്നു. സകലരുമന്ന്‌ ശങ്കരനെ വിവരദോഷി, മരമണ്ടൻ എന്നൊക്കെ വിളിച്ചു പരിഹസിച്ചു. നല്ല മനസ്സുകൊണ്ടാണേ മന്ത്രി അന്നിത്‌ പറഞ്ഞത്‌. ചത്തു കഴിഞ്ഞാൽ പിന്നെ എന്തോന്ന്‌ ആരോഗ്യമന്ത്രി….ഇപ്പോഴെന്തായി….ശങ്കരൻ പറഞ്ഞത്‌ അനുസരിച്ചിരുന്നെങ്കിൽ ഗവർണർക്ക്‌ ഈ ഗതി വരില്ലായിരുന്നു.

Generated from archived content: news2-feb25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English