നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയവർ വൃക്ഷത്തൈകൾ നടുന്നു

നിയമസഭയിൽ 25 വർഷം പൂർത്തിയാക്കിയ സാമാജികർ നിയമസഭാമന്ദിര പരിസരത്ത്‌ വൃക്ഷത്തൈകൾ നടും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ, പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദൻ, ഡെപ്യൂട്ടി സ്പീക്കർ സുന്ദരനനാടാർ, കൃഷിമന്ത്രി ഗൗരിയമ്മ, റവന്യൂമന്ത്രി കെ.എം. മാണി എന്നിങ്ങനെ പതിനെട്ടോളം സാമാജികരാണ്‌ വൃക്ഷതൈകൾ നടുന്നത്‌.

മറുപുറംഃ …. പകരമന്ന്‌ പത്ത്‌ വാഴ വെച്ചിരുന്നെങ്കിൽ എന്ന പഴഞ്ചൊല്ല്‌ മനസ്സിൽ കടന്നുവരുന്നു. ഇപ്പോഴെങ്കിലും പത്ത്‌ വൃക്ഷത്തൈ നടാൻ തോന്നിയത്‌ നന്നായി. അടച്ചാക്ഷേപിക്കുകയല്ല. എങ്കിലും ചിലരെക്കുറിച്ചോർക്കുമ്പോൾ പത്തു വാഴതന്നെയായിരുന്നു ഭേദം.

Generated from archived content: news2-aug02-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here