ആലുവ പാലസിൽ വിശ്രമിക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും മുൻമന്ത്രി എസ്.ശർമ്മയും അടച്ചിട്ട മുറിയിൽ രഹസ്യചർച്ച നടത്തി. കുറച്ചപ്പുറമുളള മുറിയിൽ വിശ്രമിച്ചിരുന്ന പിണറായി വിജയനെ വി.എസ് കാണുകയോ സംസാരിക്കുകയോ ചെയ്‌തില്ല. പിണറായി മടങ്ങുമ്പോഴും ആലുവ പാലസിൽ വി.എസ്. – ശർമ്മ ചർച്ച തുടരുകയായിരുന്നു.
മറുപുറംഃ പേടിക്കണ്ട, വിപ്ലവ സഹോദരങ്ങളേ, ആലുവ മാർക്കറ്റിൽ മത്തിക്കെന്തു വില? ഏത്ത വരവോ നാടനോ? സദ്യയ്‌ക്ക് കുത്തരി വേണോ ചാക്കരി വേണോ? എന്നതൊക്കെയായിരുന്നു ചർച്ചാവിഷയം….സംസ്ഥാന സമ്മേളനത്തിൽ കിട്ടിയ ഷോക്ക് പോരാഞ്ഞായിരിക്കും പുതിയ 11 കെ.വിയിൽ പിടിച്ചിരിക്കുന്നത്…. നടുക്കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ….
Generated from archived content: news2-apr22.html
Click this button or press Ctrl+G to toggle between Malayalam and English