കെ. കരുണാകരന് കുറുക്കന്റെ ബുദ്ധിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ. ഒരു കാരണവശാലും ഡി.ഐ.സിയെ എൽ.ഡി.എഫിൽ എടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി.യിൽ ലയിച്ച് എൽ.ഡി.എഫിൽ കയറുവാനുളള കരുണാകരന്റെ തന്ത്രം വിജയിക്കില്ല.
മറുപുറംഃ പ്രിയ വെളിയമേ, വെളിവില്ലാതെ പേശരുത്. കരുണാകരനെ കുറുക്കനെന്നു വിളിച്ചാൽ, നാട്ടിലെ സകല കുറുക്കന്മാരും ചേർന്ന് സി.പി.ഐ സംസ്ഥാന ആപ്പീസിനു മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും. കുറച്ചുനാൾ മുമ്പ് മുടി വളർത്തിയ ഒരു സി.പി.ഐകുമാരനെ അങ്ങ് ദില്ലിയിലേക്ക് അയക്കാൻ ഈ കരുണാകരനെ കൂട്ടുപിടിച്ച് തവള കളിച്ചതും പിന്നെ ജയിച്ചപ്പം ലഡു വിളമ്പിയതും നാട്ടുകാർ മറന്നാലും ഈ കുറുക്കന്മാർ മറക്കില്ല. നല്ല കുറുക്കന്മാരെ കാണാൻ കണ്ണാടിനോക്കിയാൽ മതിയാകും സഖാവേ….
Generated from archived content: news1_sept9_06.html