സ്‌റ്റേഷനിൽ ഡി.വൈ.എസ്‌.പിമാർ ഏറ്റുമുട്ടി

കൊലക്കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണത്തിനെത്തിയ രണ്ട്‌ ഡി.വൈ.എസ്‌.പിമാർ സ്‌റ്റേഷനിൽ ഏറ്റുമുട്ടി. കണ്ണൂർ എടക്കാട്‌ പോലീസ്‌ സ്‌റ്റേഷനിൽ വച്ചാണ്‌ സംഭവം. കണ്ണൂർ ഡി.വൈ.എസ്‌.പി ഭൂവനചന്ദ്രനും തളിപ്പറമ്പ്‌ ഡി.വൈ.എസ്‌.പി സേവ്യറുമാണ്‌ സിനിമയിലെന്നപോലെ ഏറ്റുമുട്ടിയത്‌. ഇതിനിടെ റിവോൾവറെടുത്ത്‌ വെടിവെയ്‌ക്കാൻ ശ്രമിച്ച സേവ്യറിനെ ഭൂവനചന്ദ്രനും മറ്റുളളവരും ചേർന്ന്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. സേവ്യറെ ഡി.ജി.പി സസ്‌പെന്റ്‌ ചെയ്‌തു.

മറുപുറംഃ പോലീസുകാരായാൽ ഇങ്ങനെ വേണം. കൂടെ കിടക്കുന്നവന്റെ പളളയ്‌ക്കുതന്നെ പിച്ചാത്തി കേറ്റണം. പുറത്തിറങ്ങിയ സുരേഷ്‌ ഗോപി സിനിമ മുഴുവൻ കണ്ട്‌ മരവിച്ച്‌ ചെയ്‌തുപോയതാണോ ആവോ…?ഏതായാലും ഡി.ജി.പി സസ്‌പെന്റ്‌ ചെയ്തപ്പോൾ ഒരു ‘ഷിറ്റ്‌’ പറയാമായിരുന്നു. കലികാലത്ത്‌ മദ്യവർജ്ജന സമിതി പ്രസിഡന്റും മൂലവെട്ടി അടിക്കും എന്നു പറഞ്ഞതുപോലെയായി.

Generated from archived content: news1_sept7_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here